Sunday, 31 January 2016

വർധിച്ച് വരുന്ന ദളിത് പീഡനം ആശങ്കാജനകം-കെ.പി.എം.എസ് വെള്ളൂർ

വെള്ളൂർ:കേരള പുലയർ മഹാസഭ 1396-)o നമ്പർ വെള്ളൂർ ശാഖയുടെ വാർഷിക സമ്മേളനം കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ്റ് ശ്രീ എം.വി രാജു ഉദ്ഘാടനം ചെയ്തു.രാജ്യത്ത് വർധിച്ച് വരുന്ന ദളിത് പീഡനവും സംവരണ വ്യവസ്ഥിതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നതായി വെള്ളൂർ ശാഖ അഭിപ്രായപ്പെട്ടു.ഹൈദരാബാദ് സർവ്വകലാശാലയിലെവിദ്യാർഥി രോഹിത് വെമുലയെ വാർഷികത്തിൽ അനുസ്മരിക്കുകയും ചെയ്തു.ശാഖ പ്രസിഡൻറ്റായി ഉണ്ണി തൊഴുത്തുങ്കലിനെയും സെക്രട്ടറിയായി  ശ്യാം കുമാർ ഒ.കെ യും തെരഞ്ഞെടുത്തു

Monday, 27 July 2015

ഡോ എ.പി.ജെ അബ്ദുൾ കലാമിന് ആദരാഞ്ജലികൾ

    തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്.
1981 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.
ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.
ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.
പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.

ആദരാഞ്ജലികൾ..

കേരള പുലയർ മഹാ സഭ 1396- വെള്ളൂർ ശാഖ.

Saturday, 20 June 2015

"വെള്ളൂരിൽ നിന്ന് അങ്കമാലിക്ക് ഇനി ഡെമുവിൽ കുതിക്കാം"

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സബർബൻ റെയിൽവേ സർവീസിന് തുടക്കമിട്ട് കൊച്ചിയിൽ നാളെ ഡെമു ഓടും. റെയിൽവേ മന്ത്രി സുരേഷ് പ്രഭു സർവീസ് ഉദ്ഘാടനം ചെയ്യും. ഒരു ഡെമുവാണ് ചെന്നൈയിൽ നിന്ന് എത്തിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ എറണാകുളം, ആലുവ, തൃപ്പൂണിത്തുറ, അങ്കമാലി, വെള്ളൂർ( പിറവം റോഡ്) എന്നിവയെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. നാലു മാസത്തിനകം വെല്ലിംഗ്ടൺ ഐലൻഡ്, ഹൈക്കോടതി എന്നിവയെയും ബന്ധിപ്പിച്ച് പൂർണതോതിൽ സർവീസ് നടത്തുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന റെയിൽവേ വികസന യോഗത്തിന് ശേഷം മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
ഒരേസമയം രണ്ടായിരത്തോളം പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. എറണാകുളം, ആലുവ, തൃപ്പൂണിത്തുറ,വെള്ളൂർ മേഖലയിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ ഡെമുവിന് കഴിയും. എ.സി കോച്ചും ഉണ്ടാവും. മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ച രണ്ട് കോച്ചുകൾ, നിൽക്കാൻ സൗകര്യത്തിന് രണ്ട് കോച്ചുകൾ, ഇരുന്ന് പോകാൻ നാലു കോച്ചുകൾ, നടുക്ക് എ.സി കോച്ച് എന്നിങ്ങനെയാണ് ഡെമുവിന്റെ ഘടന.
എ.സി കോച്ചിൽ ഇന്റർസിറ്റി നിരക്കും മറ്റ് കോച്ചുകളിൽ പാസഞ്ചർ ടിക്കറ്റ് നിരക്കുമായിരിക്കും. രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ സർവീസുണ്ടാകും. എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളുണ്ട്.
എറണാകുളം ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ വഴി ആലുവയ്ക്കും എറണാകുളം ടൗൺ, ആലുവ, അങ്കമാലി വഴി വെള്ളൂരിലേക്കും രണ്ട് സർവീസുകൾ വീതവും ആലുവയ്ക്ക് നാല് ഷട്ടിൽ സർവീസുകളും ഉൾപ്പെടെ എട്ട് സർവീസുകളാണ് ദിവസവും നടത്തുക. ലാഭകരമെങ്കിൽ കൂടുതൽ ഡെമുകൾ കൊച്ചിയിലിറക്കും.
യോഗത്തിൽ മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ ഹൈബി ഈഡൻ, ഡൊമനിക് പ്രസന്റേഷൻ, റെയിൽവേ ഡിവിഷണൽ മാനേജർ സുനിൽ ബാജ്പേയ്, അഡി. ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ അശോക് കുമാർ, നേവി-കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥ
ർ എന്നിവർ പങ്കെടുത്തു. 

      പക്ഷെ..! ഞായറാഴ്ച ഉദ്ഘാടനം നടത്തി കേന്ദ്ര റയിൽമന്ത്രി സുരേഷ് പ്രഭു മടങ്ങുന്നതിനു പിന്നാലെ ഉദ്ഘാടനത്തിനെത്തിച്ച പുതിയ ഡെമു 3 റേക്ക് റയിൽവെ തിരിച്ചുവിളിക്കും. ഹ്രസ്വദൂര സർവീസിന് എസി കോച്ചുകളുള്ള ഡെമു ഉപയോഗിക്കേണ്ടെന്ന തീരുമാനത്തെത്തുടർന്നാണിത്. ഡെമുവിനപകരആലുവ-വെള്ളൂർ (പിറവം റോഡ്) റൂട്ടിൽ മെമു സർവീസ് നടത്തുമെന്ന് റയിൽവേ ഉറപ്പുനൽകുമ്പോഴും വിശ്വാസത്തിലെടുക്കാൻ യാത്രക്കാർ തയ്യാറായിട്ടില്ല.

ഡെമു ട്രെയിൻ
 ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് എന്നാണ് മുഴുൻ പേര്
 യാത്രക്കാർക്ക്
നിന്ന് യാത്ര ചെയ്യാൻ വിശാലമായ ഇടം
 മുന്നിലും പിന്നിലും എൻജിനുള്ളതിനാൽ ഷണ്ടിംഗ് വേണ്ടെ
റോഡ് വാഹനത്തിന് സമാനമായ ഗിയർ, ബ്രേക്ക്, ആക്സിലേറ്റർഴ

Sunday, 7 June 2015

"വെള്ളൂരിന്റെ വീരാംഗനമാർ ഫുട്സാലിലേക്കും"

വെള്ളൂർ:വനിതാ ഫുട്ബാളിൽ വെന്നിക്കൊടി നാട്ടിയ മേവെള്ളൂർ വനിതാ സ്പോർട്സ് അക്കാഡമിയിലെ താരങ്ങൾ ഫുട്സാ‌ലിലും വെന്നിക്കൊടി നാട്ടാൻ ഒരുങ്ങുന്നു. ഫുട്ബാളിൽ വനിതകൾക്ക് പരിശീലനം നൽകുന്ന ആദ്യത്തെ അക്കാഡമിയാണിത്. കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ഫുട്ബാളിന്റെ സഹോദരരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഫുട്സാൽ പരിശീലനത്തിലാണ് കോച്ച് ജോമോന്റെ നേതൃത്വത്തിൽ പെൺപട.
അക്കാഡമിയെ സായ്‌യുടെ എക്‌സ്റ്റൻഷൻ സെന്റർ ആക്കിയെങ്കിലും മേവെള്ളൂരിൽ പരിശീലനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ അവധിക്കാലത്ത് കൊല്ലം സായ്‌യിലേക്ക് പരിശീലനം മാറ്റുകയായിരുന്നു. കൊല്ലം സായിയിലെ പരിശീലകൻ ഗോപാലകൃഷ്ണന്റെ കൂടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ടീമിന്റെ പരിശീലനം. 30 അംഗങ്ങളുള്ള അക്കാഡമിയിലെ 21 പേർ ഇപ്പോൾ കൊല്ലത്ത് പരിശീലനം നടത്തുന്നുണ്ട്. രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് പരിശീലനം. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി കേരളത്തിലാദ്യമായി വനിതാ ഫുട്സാൽ നടത്താനുള്ള ശ്രമത്തിലാണ് ജോമോൻ. ഫുട്ബാളിലും ഹോക്കിയിലും വിജയക്കൊടി നാട്ടിയശേഷമാണ് വെള്ളൂരിലെ താരങ്ങൾ ഫുട്‌സാലിലേക്ക് തിരിയുന്നത്. അക്കാഡമിയിലെ 19 താരങ്ങൾ വിവിധ വിഭാഗങ്ങളിലായി കേരള ഫുട്ബാൾ ടീമിൽ കളിച്ചു. അക്ഷര, അഞ്ജന എന്നീ താരങ്ങൾ പതിനാറ് വയസിൽ താഴെയുള്ളവരുടെ ഇന്ത്യൻ ഫുടാബാൾ ടീമിലും ഇടം നേടി. മൂന്ന് താരങ്ങൾ സംസ്ഥാന ഹോക്കി ടീമിലും ഇടം നേടി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിലെ കായികാദ്ധ്യാപകനായ ജോമോൻ ആറുവർഷംമുമ്പാണ് സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അക്കാഡമി തുടങ്ങിയത്. ഇറുമ്പയം, മടത്തേടം എന്നീ കോളനികളിലെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. പലപ്പോഴും ബൂട്ട് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഇവിടത്തെ താരങ്ങൾ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഉയരങ്ങൾ കീഴടക്കി മുന്നേറുന്നത്.

ഫുട്സാൽ

ഒരു ഫുട്സാൽ ടീമിൽ അഞ്ചുപേരുണ്ടാകും. ത്രോ കാലുകൊണ്ടാണ് എടുക്കുന്നത്. നാല് സെക്കൻഡ് മാത്രമേ പന്ത് ഹോൾഡ് ചെയ്തുവയ്ക്കാൻ കഴിയൂ. ഓഫ് സൈഡില്ല. റഫറിയുടെ അനുമതിയില്ലാതെ തന്നെ സബ്സ്‌റ്റിറ്റ്യൂട്ടിറക്കാം.


Photo courtesy:newindianexpress daily 

Friday, 5 June 2015

"ആ പുഴ ഒന്ന് നീന്തികേറിയാൽ കൊച്ചി രാജ്യം ആയി" വെള്ളൂരിനെ പറ്റി കേട്ടതും കേൾക്കാത്തതും.

  കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കടുത്തുരുത്തി ബ്ളോക്കില്‍ വെള്ളൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്. 19.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മുളക്കുളം പഞ്ചായത്ത്, വടക്ക് എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, പിറവം പഞ്ചായത്തുകള്‍, തെക്ക് തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, മുളക്കുളം പഞ്ചായത്തുകള്‍, പടിഞ്ഞാറ് ചെമ്പ്, മറവന്‍തുരുത്ത്, ആമ്പല്ലൂര്‍(എറണാകുളം ജില്ല) പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ ഏകദേശം മദ്ധ്യത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി വ്യാപിച്ചു കിടക്കുന്ന തീരപ്രദേശവും, താഴ്വരകളും, കുന്നിന്‍ പ്രദേശങ്ങളും നയനമനോഹരമാണ്. ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ 60-മീറ്ററിലും അധികമുയരമുള്ള ചെമ്മഞ്ചി മലയാണ്. സമുദ്രനിരപ്പില്‍ നിന്നും 5 മീറ്റര്‍ മുതല്‍ 7 മീറ്റര്‍ വരെ ഉയരത്തിലാണ് മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങള്‍. വിശാലമായ പാടശേഖരങ്ങളും കേരവൃക്ഷങ്ങളുടെ സമൃദ്ധിയും സുഗന്ധവ്യജ്ഞനങ്ങളും ഫലവൃക്ഷങ്ങളും കര്‍ഷകതൊഴിലാളികളും അവരുടെ കൊയ്ത്തുപാട്ടും എല്ലാമെല്ലാം വെള്ളൂരിന്റെ കാര്‍ഷിക ചരിത്രത്തില്‍ ഊടും പാവുമായി ഇഴ ചേര്‍ന്നിരിക്കുന്നു. ഒരു കാര്‍ഷിക ഗ്രാമമായിരുന്ന വെള്ളൂര്‍ ഏഷ്യയിലെ ഏറ്റവും വലിയ പത്രകടലാസ്സ് നിര്‍മ്മാണശാലയായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ വരവോടെ വ്യവസായിക പ്രാധാന്യമുള്ള പ്രദേശമായി മാറി. 1971-ല്‍ വെട്ടിക്കാട്ടുമുക്കു പാലം നിലവില്‍ വന്നതോടുകൂടി ഗതാഗത സൌകര്യത്തിന്റെ കാര്യത്തില്‍ വലിയൊരു വഴിത്തിരിവുണ്ടായി. ഈ റോഡില്‍ കൂടി ബസ് സര്‍വീസ് ധാരാളമായതോടെ എറണാകുളം, വൈക്കം, കടുത്തുരുത്തി, കോട്ടയം മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമായി. കോളോത്തു പാലത്തിന്റെ വരവോടെയാണ് വെട്ടിക്കാട്ടുമുക്ക് മുളക്കുളം റോഡ് ഒരു പ്രധാന യാത്രാ മാര്‍ഗ്ഗമായത്.
    
     1924-ലെ വൈക്കം സത്യാഗ്രഹവും അതോടെ ശക്തിപ്പെടാന്‍ തുടങ്ങിയ ദേശീയപ്രസ്ഥാനവും ഈ പ്രദേശത്തും അനുരണനങ്ങളുണ്ടാക്കി. വെള്ളൂര്‍ സ്വദേശിയായ ഇ.മാധവന്റെ (മാളികയില്‍) സ്വതന്ത്രസമുദായം എന്ന പുസ്തകം സര്‍ സി.പി.യുടെ കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. 15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്റെ പ്രാക് രൂപമായ മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്‍, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര്‍ പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു.

         കേരളത്തില്‍ മറ്റെല്ലായിടത്തും ഉണ്ടായിരുന്നതുപോലെ തന്നെ ജാതി വ്യവസ്ഥയുടെ തീഷ്ണത ഇവിടെയും നിലനിന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥത ഭൂരിഭാഗവും സവര്‍ണ്ണ ജന്മിമാരുടെയും, ദേവസ്വത്തിന്റെയും കയ്യിലായിരുന്നു. ഒരുകാലത്ത് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥികളിലൂടെ അവര്‍ണ്ണ ജാതിയില്‍പെട്ടവര്‍ക്ക് നടക്കുന്നതിന് പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് 1924-ല്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത വൈക്കം സത്യാഗ്രഹം നടന്നത്. അയിത്താചരണത്തിനെതിരായി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വൈക്കം സത്യാഗ്രഹം, വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഉണ്ടായ നവോത്ഥാനത്തിന്റെ അലയൊലികള്‍ വെള്ളൂരിലും എത്തുകയുണ്ടായി. അതിന്റെ ഫലമായി ഏതാനും കലാസമിതികളും വായനശാലകളും രൂപം കൊള്ളുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വെള്ളൂര്‍, വരിയ്ക്കാംകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ 50-കളില്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാലകളും അതിനോടനുബന്ധിച്ച് കലാസമിതികളും രൂപം കൊണ്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കലാപ്രവര്‍ത്തകര്‍ നാടകസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
  
     പഴയ തിരുവിതാംകൂറിനെ കൊച്ചിയുമായി വേര്‍തിരിക്കുന്ന അതിര്‍ത്തി പ്രദേശത്താണ് വെള്ളൂര്‍ സ്ഥിതി ചെയ്യുന്നത്. പഴയകാലത്തെ കേരളത്തിലെ ഈ രണ്ട് പ്രധാന രാജ്യങ്ങളെയും വേര്‍തിരിച്ചിരുന്ന ഇല്ലിക്കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമയ്യന്‍ ദളവ നേരിട്ട് നേതൃത്വം കൊടുത്ത് പണി കഴിപ്പിച്ചതാണ് ഈ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്നു. കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി തിരിച്ചിരുന്ന കല്ലുകള്‍ (കൊ-തി-കല്ല്) ഇന്നും പലഭാഗത്തും കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട്.

     സുദീര്‍ഘമായ പൈതൃകം പേറുന്ന നിരവധി ദേവാലയങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് പെരുന്തട്ട് ശിവക്ഷേത്രം, വെള്ളൂര്‍ വാമനസ്വാമിക്ഷേത്രം, മേവെള്ളൂര്‍ തൃക്ക, കരിപ്പാടത്തെ ഗണപതിപ്പാറ ക്ഷേത്രം, വടകരയിലെയും ഇറുമ്പയത്തെയും സി.എസ്.ഐ പള്ളികള്‍ എന്നിവ. പ്രസിദ്ധങ്ങളായ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പെട്ടതാണ് പെരുന്തട്ട് ശിവക്ഷേത്രം. വളരെ നാള്‍ ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം വളരെ വിശേഷമായി ആഘോഷിക്കപ്പെടുന്നു. വിശിഷ്ടമായ ആകൃതിയോട് കൂടിയ (ഗജപൃഷ്ടാകൃതി) ശ്രീകോവിലുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വെള്ളൂര്‍ വാമനസ്വാമി ക്ഷേത്രം. പെരുന്തച്ചനാണ് ഇത് പണിതതെന്ന് വിശ്വസിച്ച് വരുന്നു. ആനയും വെടിക്കെട്ടുമില്ല എന്ന അപൂര്‍വ്വതയും ഈ ക്ഷേത്രത്തിനുണ്ട്. കൂടാതെ പഞ്ചായത്തതിര്‍ത്തിയിലുള്ള പ്രധാന ആരാധനാലയങ്ങളാണ് വെള്ളൂരിലെ തിരുകുടുംബ ദേവാലയം, വെള്ളൂരിലെയും വെട്ടിക്കാട്ടുമുക്കിലെയും മുസ്ളീം പള്ളികള്‍, വരിയ്ക്കാംകുന്നിലെ ഇന്ദിരാന്‍ ചിറക്കല്‍ ക്ഷേത്രം എരട്ടാനിക്കാവ്, നീര്‍പാറയിലെ സി.എസ്.ഐ.പള്ളി, ചെറുകരയിലെ ശ്രീകൃഷ്ണക്ഷേത്രം, മേവെള്ളൂര്‍ സെന്റ് മേരീസ് ദേവാലയം, തോന്നല്ലൂരിലെ പേച്ചിയമ്മന്‍ കോവില്‍ തുടങ്ങിയവ. ഇവിടെയെല്ലാം വര്‍ഷം തോറും നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന ആഘോഷങ്ങളും നടന്നു വരുന്നു. ഇവയില്‍ എടുത്ത് പറയത്തക്കതാണ് ചങ്ങമ്മതയിലും പടിഞ്ഞാറ്റ് കാവിലും നടത്തിവരുന്ന പ്രാചീന അനുഷ്ഠാന കലകളായ ഗന്ധര്‍വ്വന്‍ പാട്ടും മുടിയേറ്റും..

ഫോട്ടോ:നിധീഷ്

Thursday, 4 June 2015

കുറുമ്പൻ ദൈവത്താൻ

   കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു കുറുമ്പൻ ദൈവത്താൻ(1880 - 15 ഏപ്രിൽ 1927). പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ചു. സവർണ്ണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടംമുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്ക്ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസംഗ്രാന്റിന്റെമുൻ രൂപമായ സ്റ്റൈപ്പന്റ് പുലയക്കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.

    ആറൻമുളയിൽ കുരവയ്ക്കൽ ചക്കോളയിൽ കുറുമ്പന്റെയും തെക്കേതിൽ പറമ്പിൽ നാണിയുടെയും മകനായി ജനിച്ചു. 'നടുവത്തമ്മൻ' എന്ന ഓമനപേരിലറിയപ്പെട്ടു. അക്കാലത്ത് ദളിതർക്ക് വിദ്യ അഭ്യസിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. നാട്ടിലുണ്ടായിരുന്ന കുടിപ്പള്ളിക്കൂടത്തിൽ പുലയർക്കും ഈഴവാദികൾക്കും പ്രവേശനമുണ്ടായിരുന്നില്ല. അവരെ പഠിപ്പിക്കാൻ ആശാൻമാർക്കും ധൈര്യമുണ്ടായിരുന്നില്ല. അഥവാ അതിന് ആരെങ്കിലും തയ്യാറായാൽ സവർണ്ണ വിദ്യാർത്ഥികൾ കളരി ബഹിഷ്കരിച്ച് പുറത്തു പോവുകയും ആചാര ലംഘനം നടത്തുന്ന കുട്ടികളെയും ആശാന്മാരെയും കായികമായി ആക്രമിക്കുകയും കളരിക്ക് തീ വയ്ക്കുകയും ചെയ്തിരുന്നു.പള്ളിക്കൂടത്തിനത്ര അകലെയല്ലാതെ കൊച്ചു കുഞ്ഞാശാൻ എന്ന കൃസ്ത്യാനി പണ്ഡിതൻ കുറുമ്പനെ പഠിപ്പിക്കാൻ തയ്യാറായി. മറ്റെല്ലാ വിദ്യാർത്ഥികളും പഠിത്തം കഴിഞ്ഞ് മടങ്ങിയതിനു ശേഷം രാത്രി എട്ടു മണിയോടു കൂടി എത്താൻ ആശാൻ പറഞ്ഞു. ഒരു കിലോമീറ്ററോളം രാത്രിയിൽ നടന്നാണെത്തേണ്ടിയിരുന്നത്.ഇതറിയാനിടയായ സവർണ്ണർ കുറുമ്പനെയും കുടുംബത്തെയും കൈയേറ്റം ചെയ്യുകയും നാടു വിടേണ്ടി വരികയും ചെയ്തു. എങ്കിലും പഠനം അദ്ദേഹം തുടർന്നു.പുലയ സമുദായത്തിന്റെ തനതു കലാരൂപമായിരുന്ന കോലടിയിൽ അദ്ദേഹം നിപുണനായിരുന്നു.
പിതാവിൽ നിന്നും പഠിച്ച കാളക്കച്ചവടവും പാട്ടക്കൃഷിയും കൊണ്ടു മാത്രം ഉപജീവനം നിർവഹിക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ചുകാലം തോട്ട മേഖലയിൽ കങ്കാണിയായും ജോലി നോക്കി. അയ്യങ്കാളിയുടെയും വെള്ളിക്കര ചോതിയുടെയും സമുദായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി തെഴിലിൽ നിന്ന് പടിപടിയായി പിന്മാറി. ഇന്നത്തെ സമ്പ്രദായത്തിലുള്ള ചുവരെഴുത്തുകൾ അന്നുണ്ടായിരുന്നില്ലെങ്കിലും ദൈവത്താൻ ജന്മി പുരയിടങ്ങളുടെ മൺഭിത്തികളിൽ ചില മുദ്രാ വാക്യങ്ങൾ ചുണ്ണാമ്പും കുമ്മായവും കൊണ്ട് എഴുതി പ്രചരിപ്പിക്കാറുണ്ടായിരുന്നു. അത്തരം മുദ്രാവാക്യങ്ങളിൽ ഒന്ന് ഇതായിരുന്നു.

“തമ്പ്രാന്മാർക്ക് വേലയെടുത്താൽ
കൂലിതരത്തില്ല
അഞ്ഞാഴി തന്നാൽ മുന്നാഴി കാണും
വേല മുടക്കീടും

   സംസ്ഥാനത്ത് ആദ്യമായി ചുവരെഴുതിയതിന് ഇദ്ദേഹത്തിന് ആറുമാസം ഒളിവിൽ കഴിയേണ്ടി വന്നു. അയ്യങ്കാളിക്കൊപ്പം അദ്ദേഹത്തിന്റെ മാനേജരായി ദൈവത്താൻ പ്രവർത്തിച്ചു. 1917 ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു. മതപരിവർത്തനത്തോട് യോജിച്ചിരുന്നില്ലെങ്കിലും മത പരിവർത്തനം ചെയ്ത ദളിതരോട് അനഭാവം പുലർത്തി. 1915 ൽ ശ്രീമൂലം സഭയിൽ അംഗമായി നിയോഗിക്കപ്പെട്ടു. പത്തു വർഷത്തോളം ഈ പദവിയിൽ പ്രവർത്തിച്ചു. ശ്രീമൂലം പ്രജാസഭാ അംഗമെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പിൻകാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംസംഗ്രാന്റ്, കോളനിയെന്ന ആശയം, വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾ തുടങ്ങി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. കോളനി എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയത് ദൈവത്താനാണ്.

    തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞൻ ദൈവത്താൻ1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   കുറുമ്പൻ ദൈവത്താന്റെ അന്ത്യവിശ്രമ സ്ഥലത്ത് ആറന്മുള ഗ്രാമപഞ്ചായത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
ആറന്മുള പഞ്ചായത്തിലെ എരുമക്കാട്ട് ഗുരുക്കൻകുന്നിലെ ഹരിജൻ വെൽഫയർ എൽപി സ്കൂൾ സ്മൃതിയിടമായി പ്രഖ്യാപിച്ചിട്ടുണ്ട്.

(കടപ്പാട്: വിക്കിപീഡിയ)

Sunday, 31 May 2015

തരംഗം ബാലവേദി വെള്ളൂർ


കേരള പുലയർ മഹാസഭ 1396-)o നമ്പർ വെള്ളൂർ ശാഖയിലെ തരംഗം ബാലവേദിയുടെ പുതിയ കമ്മിറ്റിയംഗങ്ങളും പ്രവർത്തകരും..

ശാഖയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണത്തിന് ശേഷം.